സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കുന്ന സിനിമാതാരങ്ങളിൽ ഒന്നാമനായി നടൻ മോഹൻലാൽ. ജിഎസ്ടി ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര ജിഎസ്ടി സംഘടിപ്പിച്ച ചടങ്ങിൽ മോഹൻലാലും പങ്കെടുത്തു. മന്ത്രി കെ എൻ ബാലഗോപാൽ ആണ് മോഹൻലാലിന് പുരസ്‌കാരം സമ്മാനിച്ചത്. നികുതി നൽകുന്നതും രാഷ്ട്രസേവനമാണെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു.