രസികന്‍ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് സംവൃത സുനില്‍. മലയാളത്തില്‍ സജീവമായ നായികയായിരുന്നെങ്കിലും ചെറിയ പ്രാധാന്യമുള്ള പല വേഷങ്ങളിലും കരിയറില്‍ ഉടനീളം താരം അഭിനയിച്ചിട്ടുണ്ട്. ഇതില്‍ തന്നെ നായികയായ ആദ്യ സിനിമയ്ക്ക് ശേഷം സംവൃത ചെയ്തത് മോഹന്‍ലാലിനൊപ്പം ചന്ദ്രോത്സവം എന്ന സിനിമയാണ്. സിനിമയില്‍ നായിക മീനയുടെ കുട്ടിക്കാലമാണ് സംവൃത അവതരിപ്പിച്ചത്. രസികന്‍ കഴിഞ്ഞ് ഇനി നായികയായി മാത്രമെ അഭിനയിക്കു എന്ന് വിചാരിച്ചിരുന്നെങ്കില്‍ കരിയറില്‍ ഇത്രയേറെ സിനിമകള്‍ താന്‍ ചെയ്യുമായിരുന്നില്ലെന്നാണ് സംവൃത പറയുന്നത്. രേഖാ മേനോനുമായുള്ള അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.