അബദ്ധം പറ്റിയെന്ന് ഷൈൻ ടോം, നടപടികൾ പൂർത്തിയാക്കി, ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു

Webdunia
ഞായര്‍, 11 ഡിസം‌ബര്‍ 2022 (11:05 IST)
ദുബായിൽ വെച്ച് വിമാനത്തിൻ്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ മെഡിക്കൽ പരിശോധന പൂർത്തിയായി. വിമാനത്താവളത്തിലെ മെഡിക്കൽ സെൻ്ററിൽ വെച്ചായിരുന്നു പരിശോധന. മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് വ്യക്തമായതൊടെ ഷൈൻ ടോം ഉടൻ നാട്ടിലേക്ക് തിരിക്കും.
 
നടപടിക്രമങ്ങൾ പൂർത്തിയാക്കി ഷൈനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.ഒരിക്കൽ എക്സിറ്റ് അടിച്ചതിനാൽ പുതിയ വിസിറ്റ് വീസയെടുത്താണ് ബന്ധുക്കൾക്കൊപ്പം മടങ്ങിയത്. കോക്പിറ്റിൽ കയറാൻ ശ്രമിച്ചത് അബദ്ധമായിരുന്നുവെന്നാണ് ഷൈനിൻ്റെ വിശദീകരണം. ഇന്നലെ റിലീസായ ഭാരത സർക്കസ് എന്ന സിനിമയുടെ ദുബായ് പ്രമോഷനുമായി ബന്ധപ്പെട്ടാണ് നടൻ ദുബായിൽ എത്തിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article