ഷെയ്ന്‍ നിഗമിന്റെ വിലക്കുനീങ്ങാനുള്ള വഴി തെളിയുന്നു ?ശ്രീനാഥ് ഭാസിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല

കെ ആര്‍ അനൂപ്
ശനി, 10 ജൂണ്‍ 2023 (09:13 IST)
അമ്മയില്‍ അംഗത്വം എടുക്കാത്ത യുവതാരങ്ങള്‍ പോലും അംഗത്വത്തിനായി അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. കല്യാണ പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍ ഉള്‍പ്പെടെ 22 പേരാണ് ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചത്. 
 
സംഘടനകളില്‍ അംഗത്വമുള്ളവരുമായി മാത്രമേ സിനിമയുടെ എഗ്രിമെന്റ് ഒപ്പിടുകയുള്ളൂ എന്ന് നിര്‍മ്മാതാക്കളുടെ സംഘടനയുടെ നിലപാടാണ് ഇത്രയും ആളുകളെ അമ്മ അംഗത്വം എടുക്കുന്നതിന് വേണ്ടി പ്രേരിപ്പിച്ചത്. ശ്രീനാഥ് ഭാസി, ഷൈന്‍ നിഗം
തുടങ്ങിയ താരങ്ങളുമായുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ശേഷമാണ് നിര്‍മാതാക്കള്‍ ഈ തീരുമാനത്തിലേക്ക് എത്തിയത്. 
 
ശ്രീനാഥ് ഭാസിയുടെ കാര്യത്തില്‍ ഇനിയും അമ്മ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ ഷെയ്ന്‍ നിഗത്തിന് കാര്യങ്ങളൊക്കെ ശരിയായി വരുകയാണ്. ഷെയ്ന്‍ നിഗമിന്റെ വിലക്ക് ഒഴിവാക്കാനുള്ള കാര്യങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. അമ്മ നടനൊപ്പം ഉണ്ട്. 
 
 
22 പേര് അപേക്ഷകളില്‍ 12 പേരുടെ അപേക്ഷയാണ് എക്‌സിക്യൂട്ടീവ് അനുമതി നല്‍കിയത്.2,05,000 രൂപയാണ് അമ്മയുടെ അംഗത്വ ഫീസ്. ഇതില്‍ 36000 ജി എസ് ടി ആണ്. 493 പേരുണ്ടായിരുന്ന അമ്മയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ എട്ടുപേര്‍ മരിച്ചു. കോവിഡിന് ശേഷം ഇത് ആദ്യമായാണ് അമ്മ അംഗത്വം നല്‍കുന്നത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article