തെന്നിന്ത്യന്‍ സിനിമകള്‍ ബോക്‌സ് ഓഫീസുകളില്‍ നിന്ന് തുടരെ 1000 കോടി കളക്ഷന്‍ സ്വന്തമാക്കുമ്പോള്‍ ബോളിവുഡ് സിനിമാലോകത്തിന് നോക്കിനില്‍ക്കാതെ ആയുള്ളു. അതിനൊരു മറുപടിയെന്നോണം വമ്പന്‍ ചിത്രവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ്.രണ്‍ബീര്‍ കപൂറിനെ കേന്ദ്രകഥാപാത്രമാക്കി കിരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്ത ഷംഷേര വരുന്നു.
ജൂലൈ 22ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും. ടീസര്‍ കാണാം.
ഡബിള്‍ റോളിലാണ് രണ്‍ബീര്‍ എത്തുന്നത്.സഞ്ജയ് ദത്ത് വില്ലന്‍ വേഷത്തില്‍ എത്തുന്നു.അശുതോഷ് റാണ, സൗരഭ് ശുക്ല, റോണിത് റോയ്, ത്രിധ ചൗധരി, അസ്ഹര്‍ ?ഗധിയ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
2018 അവസാനം തുടങ്ങിയ ചിത്രീകരണം 2020 സെപ്റ്റംബറിലാണ് അവസാനിച്ചത്.യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്.