വലിയ സ്റ്റേജ് ഷോകളിൽ വിളിച്ചിരുന്നില്ല, നിറത്തിന്റെ പേരിലുള്ള വിവേചനത്തെ പറ്റി സയനോര

Webdunia
ഞായര്‍, 19 ജൂലൈ 2020 (15:40 IST)
നിറത്തിന്റെ പേരിൽ തനിക്ക് വിവേചനം നേരിട്ടിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് മലയാളത്തിന്റെ പ്രിയ ഗായികയായ സയനോര ഫിലിപ്പ്. ഒരു ഓൺലൈൻ മീഡിയയ്‌ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സയനോരയുടെ വെളിപ്പെടുത്തൽ.
 
സിനിമയിൽ വന്നതിനുശേഷവും പ്രശസ്തയായതിന് ശേഷവും വിവേചനം നേരിട്ടിട്ടുണ്ട്.വലിയ വലിയ സ്റ്റേജ് ഷോകൾ നടക്കുമ്പോൾ അതിലൊന്നും തന്നെയും രശ്മി സതീഷിനെയും പുഷ്പവതിയേയും കാണാറില്ല  രശ്മിയും പുഷ്പവതിയുമൊക്കെ അത്രയും മികച്ച ഗായകർ ആയിട്ട് പോലും മാറ്റിനിർത്തപ്പെടുന്നു. സയനോര പറഞ്ഞു.
 
നിറത്തിന്റെ പേരിൽ ആളുകളെ വിലയിരുത്തുന്ന മനോഭാവത്തിൽ മാറ്റം വരുത്തേണ്ട സമയമായെന്നും  കലാരംഗത്തു മാത്രമല്ല എല്ലാ മേഖലയിലും ഈ വിവേചനം നിലനിൽക്കുന്നുണ്ട് എന്നും സയനോര വെളിപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article