ഐപിഎല്ലിൽ വംശീയാധിക്ഷേപം നേരിട്ടിരുന്നുവെന്ന് ഡാരൻ സമി

ഞായര്‍, 7 ജൂണ്‍ 2020 (11:43 IST)
ഐപിഎല്ലിൽ കളിക്കുന്ന സമയത്ത് തനിക്ക് വംശീയമായി അധിക്ഷേപം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് വെസ്റ്റിൻഡീസ് താരം ഡാരൻ സമി.ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്ന സമയത്ത് തന്നെയും ശ്രീലങ്കൻ താരം തിസാര പെരേരെയേയും കാലു(കറുത്തവൻ) എന്നായിരുന്നു വിളിച്ചിരുന്നത്. ആദ്യമൊന്നും ഈ വാക്ക് മനസ്സിലായിരുന്നില്ലെന്നും താരം ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.
 
കാലു എന്നാൽ കരുത്തുള്ളവൻ എന്നാണ് ആദ്യം കരുതിയത്.എന്നാൽ ആ വാക്കിന്റെ അർത്ഥം പിന്നീടാണ് മനസ്സിലാക്കിയത്.കാര്യങ്ങൾ തന്റെ മുൻ പോസ്റ്റിൽ പറഞ്ഞതിൽ നിന്നും വ്യത്യസ്‌തമാണെന്നും തനിക്കതിൽ ദേഷ്യമുണ്ടെന്നും സമി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍