ക്രിക്കറ്റിൽ ബൗൺസർ നിയമങ്ങൾ ഏർപ്പെടുത്തിയത് കറുത്തവർഗ്ഗക്കാരുടെ നേട്ടങ്ങൾ നിയന്ത്രിക്കാൻ- ഡാരൻ സമി

ശനി, 27 ജൂണ്‍ 2020 (16:27 IST)
കറുത്ത വർഗ്ഗക്കാരായ ക്രിക്കറ്റ് താരങ്ങളുടെ നേട്ടങ്ങൾ നിയന്ത്രിക്കാനാണ് ഐസിസി ബൗൺസർ നിയമങ്ങൾ ഏർപ്പെടുത്തിയതെന്ന് വിൻഡീസ് മുൻതാരം ഡാരൻ സമി. ഇതാദ്യമായല്ല സമി വിവേചനത്തിനെതിരെ രംഗത്ത് വരുന്നത് നേരത്തെ ഐപിഎൽ കളിക്കുന്നതിനിടെ തനിക്കെതിരെ വംശീയാധിക്ഷേപം ഉണ്ടായതായി സമി വെളിപ്പെടുത്തിയിരുന്നു.
 
മുൻകാല സംഭവങ്ങളുമായി ബന്ധപ്പെടുത്തിയാണ് സമിയുടെ പുതിയ വാദം. ജെഫ് തോംസണ്‍, ഡെന്നിസ് ലില്ലി തുടങ്ങിയ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളർമാർ . അതിവേഗം ബൗള്‍ ചെയ്ത് എതിര്‍ ടീമിലെ കളിക്കാര്‍ക്കു പരിക്കേല്‍പ്പിക്കുകയും നേട്ടം കൊയ്യുകയും ചെയ്തവരായിരുന്നു. ഇവരുൾപ്പെടെയുള്ള കാലഘട്ടത്തിൽ ബൗൺസറുകൾക്ക് പ്രശ്‌നം ഉണ്ടായിരുന്നില്ല.
 
എന്നാൽ വിൻഡീസ് ബൗളർമാർ ബൗൺസറുകളിലൂടെ ബാറ്റ്സ്മാന്മാരെ തകർക്കാൻ തുടങ്ങിയപ്പോൾ ബൗൺസർ നിയമം വന്നു.ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും ചിലപ്പോൾ ഇത് തെറ്റായിരിക്കാമെന്നും സമി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍