മോഡലിംഗ് രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് സാനിയ ഇയ്യപ്പന്‍. 22 വയസ്സ് പ്രായമുള്ള നടിയുടെ പിറന്നാള്‍ ആഘോഷം അടുത്തയാണ് നടന്നത്. ആഘോഷ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടിക്ക് നേരെ അന്ന് വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു ചൂടന്‍ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നത്. ഇപ്പോഴിതാ ചിത്രങ്ങള്‍ക്കു പിന്നാലെ ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരസുന്ദരി.
മിഖായേല്‍ എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ ഹനീഫ് അദേനിയും നിവിനും ഒന്നിക്കുന്ന 'എന്‍പി42' എന്ന സിനിമയുടെ തിരക്കിലാണ് സാനിയ ഇയ്യപ്പന്‍. നടിയുടെ ഒടുവില്‍ റിലീസ് ചെയ്ത തമിഴ് ചിത്രമാണ് ഇരഗുപട്രു. മികച്ച പ്രകടനം തന്നെ താരം കാഴ്ചവച്ചു.
സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിലാണ് സാനിയ ഇയ്യപ്പനെ ഒടുവിലായി കണ്ടത്.റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ വലിയ ചലനം ഉണ്ടാക്കിയില്ല. എമ്പുരാന്‍ നടിയുടെ പുതിയ സിനിമ.