12 വര്‍ഷത്തോളം നീണ്ട ബന്ധം പിരിഞ്ഞു, ഇപ്പോള്‍ ഡേറ്റിങ്ങില്‍, കേട്ടത് സത്യമാണ്,കള്ളം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദിവ്യ പിള്ള

കെ ആര്‍ അനൂപ്
ശനി, 1 ജൂണ്‍ 2024 (12:28 IST)
നടി ദിവ്യ പിള്ള വിവാഹിതയായിരുന്നു. ഇറാഖി സ്വദേശിയായ ഒരു ബ്രിട്ടീഷ് പൗരനുമായിയായിരുന്നു വിവാഹം. 12 വര്‍ഷത്തോളം നീണ്ട ബന്ധം ഒരു ഘട്ടത്തില്‍ അവസാനിപ്പിച്ചു. മൂകാംബിക ക്ഷേത്രത്തില്‍ വെച്ച് മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്. ക്ഷേത്രത്തില്‍ വിവാഹ ചടങ്ങ് രജിസ്റ്റര്‍ ചെയ്തില്ല. രണ്ട് രാജ്യങ്ങളിലെ പൗരന്മാരായതിനാല്‍ നിയമ പ്രശ്‌നങ്ങള്‍ ദമ്പതിമാര്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നു. എല്ലാ നൂലാമാലകള്‍ തീരുമ്പോഴേക്കും ഇരുവരും പിരിഞ്ഞു.ഡേറ്റിങ്ങിലാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് നടി ദിവ്യ പിള്ള.
 
 തന്റെ ഡേറ്റിങ്ങിനെ കുറിച്ച് തുറന്നു പറയുവാനായി താന്‍ മാനസികമായി ഒരുങ്ങുമ്പോള്‍ ലോകത്തോട് പറയാം എന്നാണ് നടി പറഞ്ഞത്.ഡേറ്റിങ്ങ് ചെയ്യുന്നുണ്ട് എന്നുള്ളത് സത്യമാണെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.
 
ദിവ്യയുടെ വാക്കുകളിലേക്ക്
 
അക്കാര്യം ലോകത്തോടു പങ്കുവയ്ക്കാന്‍ ഞാന്‍ മാനസികമായി ഒരുങ്ങുന്നതു വരെ രഹസ്യമാക്കി വയ്ക്കാനാണ് എന്റെ തീരുമാനം. ഡേറ്റിങ്ങ് ചെയ്യുന്നുണ്ട് എന്നുള്ളത് സത്യമാണ്. പക്ഷേ, അതിനെക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. സമയമാകുമ്പോള്‍ ഉറപ്പായും പറയും. അല്ലാതെ, ഡേറ്റിങ് ചെയ്യുന്നില്ലെന്ന് കള്ളം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരാണ് ആ വ്യക്തിയെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല- ദിവ്യ പറഞ്ഞു. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article