നടിയും മോഡലുമായ ദീപ തോമസ് സിനിമ തിരക്കുകളിലാണ്. നഴ്‌സിംഗ് മേഖലയില്‍നിന്ന് എത്തിയ താരത്തിന് 28 വയസ്സാണ് പ്രായം. മുംബൈയില്‍ ജോലി ചെയ്തിരുന്ന ദീപയുടെ മനസ്സിലാകെ സിനിമയായിരുന്നു. സ്വപ്നങ്ങള്‍ക്കൊപ്പം യാത്ര ചെയ്യാനായി മോഡല്‍ രംഗത്തേക്ക് തിരിഞ്ഞു.മിസ് സൗത്ത് ഇന്ത്യ ഷോയുടെ ഒഡീഷനില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതോടെ ജോലി ഉപേക്ഷിച്ച് ഷോയില്‍ പങ്കെടുക്കുകയായിരുന്നു ദീപ. നഴ്‌സിംഗ് ജോലി പൂര്‍ണമായി ഉപേക്ഷിച്ച് പിന്നീട് മോഡലിംഗ് തന്നെ കരിയറാക്കി മാറ്റി.
മോഡലിങ്ങം പരസ്യ ചിത്രങ്ങളും ഒരു വശത്ത് നടക്കുമ്പോള്‍ പ്രശസ്ത വെബ് സീരിസായ കരിക്കിന്റെ ഭാഗമായതോടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഹോം സിനിമയില്‍ നായികയായി അഭിനയിക്കാനും അവസരം ലഭിച്ചു.സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന്‍ എന്നിവര്‍ക്കൊപ്പം ദീപ തോമസും 'പെരുമാനി'യില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.