ബിരുദദാന ചടങ്ങില്‍ തന്റെ പേര് വിളിക്കുന്നതും കാത്ത് യൂണിവേഴ്‌സിറ്റി ഹാളില്‍ ഇരിക്കുമ്പോള്‍ വലിയ പ്രതീക്ഷകളോടെയും സ്വപ്‌നങ്ങളോടെയും തീര്‍ത്തും അപരിചിതമായ ഒരു സ്ഥലത്ത് എത്തിപ്പെട്ട ഒരു പെണ്‍കുട്ടിയെ താന്‍ ഓര്‍ത്തെന്ന് സനുഷ പറയുന്നു. ' രണ്ടു വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍, പഠനം ഉപേക്ഷിക്കാനുള്ള ചിന്ത, വീട് നഷ്ടപ്പെട്ടുവെന്ന തോന്നല്‍, കരച്ചില്‍, ഉറക്കമില്ലാത്ത രാത്രികള്‍, പാര്‍ട്ട് ടൈം ആന്‍ഡ് ഫുള്‍ ടൈം ജോലികള്‍, കഠിനാധ്വാനം, ആരോഗ്യപ്രശ്നങ്ങള്‍, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ ഓരോ വികാരവും മനസ്സിലൂടെ കടന്നുപോയി. പക്ഷേ ഇപ്പോള്‍ എന്റെ അധ്വാനത്തിന് ഫലമുണ്ടായതായി ഞാന്‍ തിരിച്ചറിയുന്നു,' സനുഷ കുറിച്ചു.