Thangalaan Lyrical Video: ഞെട്ടിക്കുന്ന ലുക്കില്‍ വിക്രവും പാര്‍വതിയും; തങ്കലാന്‍ ലിറിക്കല്‍ വീഡിയോ കാണാം

രേണുക വേണു

വ്യാഴം, 18 ജൂലൈ 2024 (09:46 IST)
Thangalaan Lyrical Video

Thangalaan Lyrical Video: വിക്രം, പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ സിനിമയിലെ ലിറിക്കല്‍ വീഡിയോ സോങ് റിലീസ് ചെയ്തു. 'മിനിക്കി മിനിക്കി' എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത് ജി.വി.പ്രകാശ് കുമാര്‍ ആണ്. സിന്ദൂരി വിശാല്‍ ആണ് മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത്. വരികള്‍ ഉമ ദേവിയുടേത്. 
 
വിക്രം, പാര്‍വതി എന്നിവരുടെ വേറിട്ട ഗെറ്റപ്പ് ലിറിക്കല്‍ വീഡിയോ സോങ്ങില്‍ കാണാം. ചിത്രത്തിലെ വിക്രത്തിന്റെ പ്രകടനം പ്രേക്ഷകരെ ഞെട്ടിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അടക്കം അവകാശപ്പെടുന്നത്. വിക്രത്തിന്റെ നായികയായാണ് പാര്‍വതി വേഷമിട്ടിരിക്കുന്നത്. പാ. രഞ്ജിത്ത് തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കെ.ജി.എഫില്‍ നടന്ന കഥയാണ് പറയുന്നത്. 
 


സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സുമാണ് നിര്‍മാണം. കെ.ഇ.ജ്ഞാനവേല്‍ രാജയാണ് തങ്കലാന്‍ അവതരിപ്പിക്കുന്നത്. ജി.വി.പ്രകാശ് കുമാര്‍ സംഗീതസംവിധാനവും എ. കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. അന്‍പ് അറിവ് ആണ് ആക്ഷന്‍ കൊറിയോഗ്രഫി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍