ഹൊററും ആക്ഷനും കഴിഞ്ഞു, മമ്മൂട്ടി ഇനി കൈവെയ്ക്കുന്നത് കോമഡി ചിത്രത്തിൽ. ഗൗതം മേനോൻ സിനിമയിൽ താരം എത്തുന്നത് ഡിറ്റക്ടീവായി

അഭിറാം മനോഹർ

ബുധന്‍, 17 ജൂലൈ 2024 (17:29 IST)
മലയാളത്തില്‍ സംവിധായകനായി ഗൗതം മേനോന്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമ കോമഡിക്ക് പ്രാധാന്യം നല്‍കുന്ന രസകരമായ ചിത്രമാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിനിമയില്‍ പ്രൈവറ്റ് ഡിറ്റക്ടീവായിട്ടാണ് മമ്മൂട്ടി വേഷമിടുന്നതെന്നാണ് അറിയുന്നത്.
 
സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നീരജാണ് സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പറ്റിയുള്ള സൂചനകള്‍ നല്‍കിയിരിക്കുന്നത്. ഷെര്‍ലക് ഹോംസിന്റെ ലൈനില്‍ രസകരമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നും ഗൗതം വാസുദേവ് മേനോന്‍ തന്നെയാണ് മമ്മൂട്ടിയെ നായകനാക്കാന്‍ നിര്‍ദേശിച്ചതെന്നും നീരജ് പറയുന്നു. അവസാനമായി മമ്മൂട്ടി ചെയ്ത 2 സിനിമകളൂം വ്യത്യസ്തമായ ജോണറിലായിരുന്നു. ആ സിനിമകളില്‍ നിന്നും വേറിട്ട സിനിമയാകും ഗൗതം വാസുദേവ് മേനോന്‍ സിനിമയും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍