എണ്‍പതുകളിലെ കഥ,സാധാരണക്കാരന്റെ വേഷത്തില്‍ ധനുഷ്, നായികയായി സംയുക്ത

കെ ആര്‍ അനൂപ്
ബുധന്‍, 12 ജനുവരി 2022 (09:01 IST)
ധനുഷ് തന്റെ പുതിയ ചിത്രമായ വാത്തിയുടെ ഷൂട്ടിംഗ് തിരക്കിലാണ്.വെങ്കി സംവിധാനം ചെയ്യുന്ന സിനിമയില്‍ നടി സംയുക്ത മേനോന്‍ നായികയായെത്തുന്നു. സിനിമ ഏതുതരത്തിലുള്ള കഥയാണ് പറയാന്‍ പോകുന്നത് എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു.
 
തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രമായ വാത്തി 1980-കളിലെ കഥയാണ് പറയുന്നത്. ഒരു സാധാരണക്കാരന്റെ വേഷത്തില്‍ ധനുഷ് എത്തും.
 
ഒരു സാധാരണക്കാരന്റെ അതിമോഹമായ യാത്രയ്ക്ക് ശുഭകരമായ തുടക്കം എന്നാണ് പൂജ ചിത്രങ്ങള്‍ പങ്കു സംയുക്ത അന്ന് കുറിച്ചത്. സാധാരണക്കാരന്റെ വേഷത്തില്‍ ധനുഷ് തന്നെയാണ് എത്തുന്നത് എന്ന സൂചന നല്‍കികൊണ്ട് പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നു.
 
ജി വി പ്രകാശ് കുമാറാണ് 'വാത്തി'ക്ക് സംഗീതമൊരുക്കുന്നത്.ദിനേഷ് കൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article