എല്ലാവരോടും പറയണമെന്ന് കരുതിയിരുന്നു, അപൂർവരോഗം ബാധിച്ചതിനെ പറ്റി നടി സാമന്ത

Webdunia
ഞായര്‍, 30 ഒക്‌ടോബര്‍ 2022 (09:50 IST)
താൻ മയോസിറ്റിസ് ബാധിതയാണെന്ന് അറിയിച്ച് നടി സാമന്ത. ഏതാനും മാസങ്ങൾക്കു മുൻപാണ് രോഗം സ്ഥിരീകരിച്ചതെന്നും രോഗം ഭേദമായതിന് ശേഷം എല്ലാവരോടും പറയാമെന്നാണ് കരുതിയതെന്നും സാമന്ത പറയുന്നു. യശോദ എന്ന തൻ്റെ പുതിയ ചിത്രത്തിൻ്റെ ട്രെയ്‌ലർ പങ്കുവെച്ചുകൊണ്ടാണ് താരം തൻ്റെ രോഗവിവരം വെളിപ്പെടുത്തിയത്.
 
യശോദയുടെ ട്രെയ്‌ലറിന് നിങ്ങൾ തന്നെ പിന്തുണ എന്നെ അമ്പരപ്പിക്കുന്നു. നിങ്ങളുടെ സ്നേഹമാണ് ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ എന്നെ സഹായിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുൻപ് നടത്തിയ പരിശോധനയിൽ ശരീരത്തിൻ്റെ രോഗപ്രതിരോധത്തെ ബാധിക്കുന്ന മയോസിറ്റിസ് എന്ന രോഗം ബാധിച്ചിരുന്നു. ഇത് കുറഞ്ഞ ശേഷം നിങ്ങളെ അറിയിക്കാമെന്നാണ് കരുതിയത്. എന്നാൽ രോഗമുക്തിക്ക് പ്രതീക്ഷച്ചതിലും കൂടുതൽ സമയമെടുക്കുന്നു.
 
ശാരീരികമായും വൈകാരികമായും എനിക്ക് നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഉണ്ടായിട്ടുണ്ട്.എനിക്ക് ഇനി ഒരു ദിവസം കൂടി താങ്ങാൻ കഴിയില്ലെന്ന് തോന്നുമ്പോൾ പോലും, എങ്ങനെയോ ആ നിമിഷവും കടന്നുപോകുന്നു. ഈ സമയവും കടന്നുപോകും. രോഗം പൂർണമായും മാറുമെന്ന് ഡോക്ടർമാർ ഉറപ്പുനൽകിയിട്ടുണ്ട്. രോഗവിവരം അറിയിച്ചുകൊണ്ട് സാമന്ത പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samantha (@samantharuthprabhuoffl)

അനുബന്ധ വാര്‍ത്തകള്‍

Next Article