സല്‍മാന്‍ ഖാന്‍ എത്തി, ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ അഭിനയിക്കാന്‍, സ്വാഗതം ചെയ്ത് ചിരഞ്ജീവി

കെ ആര്‍ അനൂപ്

ബുധന്‍, 16 മാര്‍ച്ച് 2022 (15:01 IST)
ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുകയാണ്. 'ഗോഡ്ഫാദര്‍' എന്ന പേരു നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനും. നടന്‍ ടീമിനൊപ്പം ചേര്‍ന്നു. ചിരഞ്ജീവി സല്‍മാനെ സ്വാഗതം ചെയ്തു.
മുംബൈയില്‍ പ്രത്യേകം തയ്യാറാക്കിയ സെറ്റില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നയന്‍താരയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
 പൃഥ്വിരാജ് സുകുമാരന്‍ മലയാളത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്ക് റീമേക്കില്‍ സല്‍മാന്‍ ഖാന്‍ ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.
നയന്‍താര, സത്യദേവ്, ഹരീഷ് ഉത്തമന്‍, സച്ചിന്‍ ഖേദേക്കര്‍, നാസര്‍ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍