'സഡക്ക് 2' റിലീസ് തീയതി പ്രഖ്യാപിച്ചു!

കെ ആർ അനൂപ്
വ്യാഴം, 6 ഓഗസ്റ്റ് 2020 (23:41 IST)
സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് 'സഡക്ക് 2'. സിനിമ ആഗസ്റ്റ് 28ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൾട്ടി പ്ലെക്സിൽ റിലീസ് ചെയ്യും. ആലിയ ഭട്ട്, പൂജ ഭട്ട്, സഞ്ജയ് ദത്ത് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന സിനിമ പ്രണയ പശ്ചാത്തലത്തിലൊരുങ്ങുന്ന ത്രില്ലറായിരിക്കും. തീയേറ്റർ റിലീസ് അസാധ്യമായതിനാലാണ് ചിത്രം ഓടിടി റിലീസ് ചെയ്യാൻ തീരുമാനിച്ചത്. 
 
29 വർഷങ്ങൾക്കു മുൻപ് 1991ൽ സഞ്ജയ് ദത്തും പൂജ ഭട്ടും ഒന്നിച്ച് അഭിനയിച്ച വിജയ ചിത്രമായിരുന്നു സഡക്ക്. അതുകൊണ്ടുതന്നെ മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന രണ്ടാം ഭാഗത്തിനും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
 
ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ ഈയിടെയാണ് പുറത്തുവന്നത്. അതുപോലെതന്നെ ട്രെയിലറും സിനിമയിലെ ഗാനങ്ങളും വരും ദിവസങ്ങളിൽ പുറത്തു വരും.

അനുബന്ധ വാര്‍ത്തകള്‍

Next Article