നവാഗത സംവിധായകര്‍ക്ക് ഇത്രയധികം അവസരം നല്കിയ മറ്റൊരു സൂപ്പര്‍ താരം ഇന്ത്യന്‍ സിനിമയില്‍ കുറവായിരിക്കും. പറഞ്ഞുവരുന്നത് മമ്മൂട്ടിയെ കുറിച്ചാണ്. അമല്‍ നീരദ്,ലാല്‍ജോസ്, ബ്ലെസി തുടങ്ങി ആ ലിസ്റ്റില്‍ അവസാനം എത്തിയ സംവിധായകരില്‍ ഒരാളാണ് ദി പ്രീസ്റ്റിലൂടെ തുടക്കം ഗംഭീരമാക്കിയ ജോഫിന്‍ ടി ചാക്കോ. മമ്മൂട്ടിയുടെ എല്ലാ സിനിമകളും ആദ്യം തന്നെ കാണാന്‍ ജോഫിന്‍ ശ്രമിക്കാറുണ്ട്. റോഷാക്കും റിലീസ് ദിവസം തന്നെ സംവിധായകന് കണ്ടു.