ക്രിസ്റ്റഫറില്‍ രണ്ട് പ്രായത്തിലുള്ള വേഷം, മമ്മൂട്ടി ചിത്രത്തെക്കുറിച്ച് നടി സ്‌നേഹ

കെ ആര്‍ അനൂപ്

വെള്ളി, 7 ഒക്‌ടോബര്‍ 2022 (15:08 IST)
സ്‌നേഹ കുറച്ച് സിനിമകളെ നിലവില്‍ ചെയ്യുന്നുള്ളൂ. ചെന്നൈയിലുള്ള വീട്ടില്‍ നിന്നും തന്റെ രണ്ട് മക്കളില്‍ നിന്നും അധികം മാറിനില്‍ക്കാന്‍ നടി ആഗ്രഹിക്കുന്നില്ല.മമ്മൂട്ടിയുടെ ക്രിസ്റ്റഫറിന്റെ ഷൂട്ടിംഗ് സ്‌നേഹ അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്. 
 
മമ്മൂട്ടിയുടെ കൂടെയുള്ള നടിയുടെ അഞ്ചാമത്തെ സിനിമയും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനൊപ്പമുളള രണ്ടാമത്തെ ചിത്രം കൂടിയാണ് ക്രിസ്റ്റഫര്‍.
 
ക്രിസ്റ്റഫറില്‍ രണ്ട് പ്രായത്തിലുള്ള വേഷമാണ് താന്‍ ചെയ്തിട്ടുള്ളതെന്ന് സ്‌നേഹ വെളിപ്പെടുത്തി.അത് എനിക്ക് വെല്ലുവിളിയായിരുന്നു. എന്നെ ശരിക്കും പ്രചോദിപ്പിക്കുന്ന പ്രോജക്ടുകള്‍ മാത്രമേ എനിക്ക് ചെയ്യാന്‍  
താല്‍പ്പര്യമുള്ളൂ, രസകരമായ പ്രോജക്ടുകളുമായി ഉണ്ണിയേട്ടന്‍ എപ്പോഴും എന്നെ സമീപിച്ചിട്ടുണ്ട്. ഈ കഥ കേട്ടപ്പോള്‍ നല്ലൊരു സിനിമയുമായി തിരിച്ചു വരാന്‍ ഞാന്‍ ആഗ്രഹിച്ചു, അതുകൊണ്ടാണ് ഈ സിനിമ ചെയ്തത് .സിനിമയെക്കുറിച്ചോ എന്റെ വേഷത്തെക്കുറിച്ചോ എനിക്ക് കൂടുതല്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് സ്‌നേഹ പറഞ്ഞു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍