'ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, 'മമ്മൂട്ടികമ്പനിയുടെ ആദ്യ തിയേറ്റര്‍ റിലീസ് മലയാള സിനിമയിലെ ബെഞ്ച്മാര്‍ക്കായി. തിയേറ്ററില്‍ നമ്മള്‍ മിസ് ചെയ്യാന്‍ പാടില്ലാത്ത ഒന്നാണ് റോര്‍ഷാക്ക്, നമ്മള്‍ സിനിമ കാണാന്‍ തുടങ്ങിയത് മുതല്‍ പ്രതികാര കഥകള്‍ കണ്ടിട്ടുണ്ട്. ഇതുപോലൊരു പ്രതികാരം ഇതിനുമുമ്പ് സങ്കല്‍പ്പിച്ചിട്ടില്ല. ഇതില്‍ കൂടുതല്‍ ഒന്നും നന്നാക്കേണ്ട ആവശ്യമില്ല, പക്ഷേ ഇപ്പോഴും ശബ്ദ വിഭാഗം എല്ലാത്തിനും മുകളില്‍ സ്‌കോര്‍ ചെയ്തു. സമീര്‍ അബ്ദുള്‍, നിസാം ബഷീര്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍, കാസ്റ്റിംഗ് ടീമിന് ഒരു പ്രത്യേക പരാമര്‍ശം. സ്‌ക്രീനിലെ എല്ലാവരും അവരെ കൂടെ കൊണ്ടുപോകുന്ന രീതിയിലാണ് അഭിനയിച്ചത്. ഷറഫ്, എന്റെ പ്രിയ സഹോദരാ, ഈ കഥാപാത്രവും അതിന്റെ പെരുമാറ്റരീതികളും ആര്‍ക്കും എളുപ്പത്തില്‍ മറക്കാനാവില്ല. ഇന്നും നീ ഞങ്ങള്‍ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു, നിന്റെ ഏറ്റവും മികച്ച പ്രകടനം ഇനിയും വരാനിരിക്കുന്നതേയുള്ളൂ. തിയറ്ററുകളില്‍ മാത്രം റോര്‍ഷാക്ക് അനുഭവിക്കുക.'-റെനീഷ് അബ്ദുള്‍ഖാദര്‍ കുറിച്ചു.