റോഷാക്ക് ക്ഷമയോടെ കാണേണ്ട ചിത്രം: മമ്മൂട്ടി

കെ ആര്‍ അനൂപ്
വ്യാഴം, 6 ഒക്‌ടോബര്‍ 2022 (10:20 IST)
മമ്മൂട്ടിയുടെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷാക്ക്. ഒക്ടോബര്‍ 7ന്(വെള്ളിയാഴ്ച) പ്രദര്‍ശനത്തിനെത്തുന്ന സിനിമയെക്കുറിച്ച് ഒരു സൂചന നല്‍കി മെഗാസ്റ്റാര്‍.
 
വളരെ വ്യത്യസ്തമായ രീതിയില്‍ യാത്ര ചെയ്യുന്ന ചിത്രമാണ് ഇതെന്നും ക്ഷമയോടെ കാണേണ്ട ചിത്രം കൂടിയാണ് റോഷാക്ക് എന്നുമാണ് മമ്മൂട്ടി പറഞ്ഞത്.സംവിധായകന്‍ ഉദ്ദേശിച്ച സംഭവം പ്രേക്ഷകരിലേക്ക് എത്താന്‍ ലേശം ക്ഷമ വേണമെന്ന് താന്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ഒരിക്കല്‍ കൂടി പറഞ്ഞു. സിനിമയുടെ പ്രചാരണാര്‍ത്ഥം പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article