കൊവിഡ് പ്രതിസന്ധി: മാമാങ്കം ഡാൻസ്‌ സ്കൂളും സ്റ്റുഡിയോയും പൂട്ടുന്നു, കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് റിമ

Webdunia
വ്യാഴം, 4 ഫെബ്രുവരി 2021 (14:27 IST)
നടി റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള മാമാങ്കം ഡാൻസ് സ്റ്റുഡിയോ പ്രവർത്തനം അവസാനിപ്പിക്കുന്നു. പ്രവർത്തനം തുടങ്ങി ആറ് വർഷങ്ങൾക്ക് ശേഷമാണ് ഡാൻസ് സ്കൂളിന്റെയും ഡാൻസ് സ്റ്റുഡിയോയുടെയും പ്രവർത്തനം അവസാനിപ്പിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rima Kallingal (@rimakallingal)

2014ൽ ആരംഭിച്ച സ്ഥാപനം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നഷ്ടത്തിലായതോടെയാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. സ്റ്റുഡിയോ അവസാനിപ്പിച്ചാലും  സ്റ്റേജുകളിലൂടെയും സ്‌ക്രീനുകളിലൂടെയും മാമാങ്കം ഡാൻസ് കമ്പനിയുടെ പ്രവർത്തനം തുടരുമെന്നും താരം വ്യക്തമാക്കി.ഇൻസ്റ്റാഗ്രാമിലാണ് സ്റ്റുഡിയോയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി താരം പോസ്റ്റ് ചെയ്‌തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article