ഓണം വിന്നര്‍ 'ആര്‍ഡിഎക്‌സ്' ? ആദ്യദിനം നേടിയത്, കൂടുതല്‍ ഷോകള്‍ സിനിമയ്ക്ക്

കെ ആര്‍ അനൂപ്
ശനി, 26 ഓഗസ്റ്റ് 2023 (15:15 IST)
മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ആര്‍.ഡി.എക്‌സ്.ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ എത്തിയ സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.നേരത്തെ പ്രതീക്ഷിച്ച പോലെ മൗത്ത് പബ്ലിസിറ്റിയിലൂടെ മുന്നേറുകയാണ് ആര്‍ഡിഎക്‌സ്. 1.25കേടി കളക്ഷനാണ് റിലീസ് ദിവസം സിനിമ സ്വന്തമാക്കിയിരിക്കുന്നത്. മികച്ച പ്രേക്ഷകര്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിനാല്‍ ആദ്യദിനത്തെ മറികടക്കുന്നതാകും രണ്ടാം ദിന കളക്ഷന്‍.
ആദ്യദിനത്തെക്കാള്‍ കൂടുതല്‍ ഷോകള്‍ രണ്ടാം ദിനം ആര്‍ഡിഎക്‌സിന് ലഭിച്ചു.തിരുവനന്തപുരം ?ഗ്രീന്‍ഫീല്‍ഡില്‍ ചിത്രത്തിന് രണ്ട് ഷോകള്‍ കൂടുതല്‍ നല്‍കിയിട്ടുണ്ട്. ഇവിടെ മാത്രം ആറ് പ്രദര്‍ശനങ്ങളാണ് സിനിമയ്ക്ക്.തൃപ്രയാറിലെ വിബി സിനിമാസില്‍ ഇന്ന് അര്‍ദ്ധരാത്രിയിലുള്ള ഷോ മുതല്‍ ആര്‍ഡിഎക്‌സിന് വലിയ സ്‌ക്രീനിലേക്ക് പ്രമോട്ടുചെയ്തിട്ടുണ്ട്. മറ്റു ജില്ലകളിലും ഇതുതന്നെയാണ് സ്ഥിതി.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article