വൃഷഭയിലെ ലാല്‍,ക്യാരക്റ്റര്‍ സ്‌കെച്ച്, ഇത്തവണയും പിന്നില്‍ സേതു തന്നെ

കെ ആര്‍ അനൂപ്
ശനി, 26 ഓഗസ്റ്റ് 2023 (15:09 IST)
ഈയടുത്ത് പുറത്തിറങ്ങിയ നിരവധി മലയാള സിനിമകളിലെ താരങ്ങളുടെ ലുക്കിന് പിന്നില്‍ കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റായ സേതു ശിവാനന്ദനും പ്രവര്‍ത്തിച്ചിട്ടുണ്ട്.സേതു തയ്യാറാക്കുന്ന ക്യാരക്റ്റര്‍ സ്‌കെച്ചുകളില്‍ നിന്നാണ് ഫൈനല്‍ രൂപം നിര്‍മ്മാതാക്കള്‍ തീരുമാനിക്കുക.അതനുസരിച്ചാണ് ഓരോ സിനിമയിലെയും കഥാപാത്രങ്ങളായി നടന്‍മാര്‍ ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്.ഇപ്പോഴിതാ 'വൃഷഭ' എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ക്യാരക്ടര്‍ ലുക്കിന് പിന്നിലും സേതു ഉണ്ട്.
 
മകനും അച്ഛനും തമ്മിലുള്ള ബന്ധമാണ് നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന 'വൃഷഭ' പറയുന്നത്.
പത്തൊമ്പതാം നൂറ്റാണ്ട് ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട് സേതു ശിവാനന്ദന്. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിജു വില്‍സന്റെ രൂപം സംവിധായകന്റെ മനസ്സില്‍ നേരത്തെ ഉണ്ടായിരുന്നു.വിനയന്റെ ഉള്ളിലെ കഥാപാത്രത്തെ കുറിച്ചുള്ള ആശയം സേതു ശിവാനന്ദന്‍ വരച്ചെടുക്കുകയായിരുന്നു. അതുപോലെ സേതു ശിവാനന്ദന്‍ എന്ന കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റിന്റെ ഭാവനയില്‍ വിരിഞ്ഞ
സുരേഷ് ഗോപിയുടെ 251-ാമത്തെ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.കഥാപാത്രത്തെ കുറിച്ചുള്ള മനസ്സിലെ ആശയം സേതു ശിവാനന്ദന്‍ വരച്ചെടുക്കുകയായിരുന്നു.എസ്‌കെഡി കണ്ണന്‍ ആണ് ആ ചിത്രംവെച്ച് പോസ്റ്റര്‍ രൂപകല്‍പന ചെയ്തത്. 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article