വിശാല്‍ 31-ല്‍ നായികയായി രവീണ രവി, രണ്ടാഴ്ചയ്ക്ക് ശേഷം ചിത്രീകരണം പുനരാരംഭിക്കും

കെ ആര്‍ അനൂപ്
തിങ്കള്‍, 10 മെയ് 2021 (10:56 IST)
'വിശാല്‍ 31'ഒരുങ്ങുകയാണ്. പൂജ ചടങ്ങുകളോടെ സിനിമ ആരംഭിച്ചത് ഈ അടുത്താണ്. ഡിംബിള്‍ ഹയാത്തിയാണ് നായികയായി എത്തുന്നത്. 'ദേവി 2' വിന് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ശരവണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രവീണ രവിയും ഉണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുതുതായി പുറത്തുവരുന്നത്. നടി ഉള്‍പ്പെടുന്ന രംഗത്തിന്റെ രണ്ട് ദിവസത്തെ ഷൂട്ടിംഗും നടന്നുവെന്നുമാണ് വിവരം.
 
 20 ദിവസത്തെ ഷൂട്ടാണ് രവീണയ്ക്ക് ഉള്ളത്. എന്നാല്‍ രണ്ടുദിവസത്തെ ചിത്രത്തിന് ശേഷം ചിത്രീകരണത്തിന് ശേഷം ലോക്ക്ഡൗണ്‍ കാരണം ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.രണ്ടാഴ്ചയ്ക്ക് ശേഷം ടീം വീണ്ടും ചിത്രീകരണം ആരംഭിക്കും.
 
 വിശാലും ആര്യയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന എനിമിയുടെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും.

അനുബന്ധ വാര്‍ത്തകള്‍

Next Article