'അത്ഭുതകരമായ നടന്‍'; ഇന്ദ്രജിത്തിനെ കുറിച്ച് വിഷ്ണു വിശാല്‍

കെ ആര്‍ അനൂപ്

വെള്ളി, 16 ഏപ്രില്‍ 2021 (15:02 IST)
വിഷ്ണു വിശാല്‍ നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് 'മോഹന്‍ദാസ്'. മലയാളികളുടെ പ്രിയതാരം ഇന്ദ്രജിത്ത് സുകുമാരനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തന്റെ ഭാഗത്തിന്റെ ചിത്രീകരണം നടന്‍ പൂര്‍ത്തിയാക്കി . ഇക്കാര്യം വിഷ്ണു വിശാല്‍ തന്നെയാണ് അറിയിച്ചത്.
 
'അത്ഭുതകരമായ നടനും നല്ലൊരു മനുഷ്യനുമാണ്.ഇന്ദ്രജിത്ത് സാറിന്റെ മോഹന്‍ദാസിലെ ചിത്രീകരണം പൂര്‍ത്തിയായി.ഇത്രയും മികച്ച സഹനടന്‍ ആയതിന് നന്ദി സാര്‍.രണ്ടാമത്തെ ഷെഡ്യൂള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കും'- വിഷ്ണു വിശാല്‍ കുറിച്ചു.
 
അദ്ദേഹത്തിന് നന്ദി പറഞ്ഞ് ഇന്ദ്രജിത്തും രംഗത്തെത്തി.മുരളി കാര്‍ത്തിക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണിത്.
 
ഇന്ദ്രജിത്തിന്റെ അടുത്തായി വരാനിരിക്കുന്ന ചിത്രമാണ് ആഹാ. സ്‌പോര്‍ട്‌സ് വിഭാഗത്തില്‍പ്പെടുന്ന സിനിമ ജൂണ്‍ നാലിന് റിലീസ് ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍