'എനിക്ക് ഇഷ്ടമുള്ള നടന്‍',റോഷന്‍ മാത്യുവിന് ജന്മദിനാശംസകളുമായി സംവിധായിക ഗീതു മോഹന്‍ദാസ്

കെ ആര്‍ അനൂപ്

തിങ്കള്‍, 22 മാര്‍ച്ച് 2021 (11:23 IST)
ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാള സിനിമയിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി മാറിയ നടനാണ് റോഷന്‍ മാത്യു. ഇന്ന് ബോളിവുഡ് സിനിമകളില്‍ അടക്കം സജീവമാകാനുള്ള ഒരുക്കത്തിലാണ് നടന്‍. 29-ാം ജന്മദിനം ആഘോഷിക്കുന്ന റോഷന് ആശംസകളുമായി എത്തിയിരിക്കുകയാണ് സംവിധായകയും നടിയുമായ ഗീതു മോഹന്‍ദാസ്.
 
'ഞാന്‍ ഇഷ്ടപ്പെടുന്ന നടന്‍. എനിക്ക് ഇഷ്ടമുള്ള എന്റെ ബഡ്ഡി. ജന്മദിനാശംസകള്‍ റോഷന്‍ മാത്യു'- ഗീതുമോഹന്‍ദാസ് കുറിച്ചു.മൂത്തോന്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയത്. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ചിത്രം സംവിധാനം ചെയ്തത് ഗീതുമോഹന്‍ദാസ് ആയിരുന്നു. മികച്ച പ്രകടനം തന്നെ റോഷന്‍ മാത്യുവിന് ഈ നിവിന്‍പോളി ചിത്രത്തില്‍ കാഴ്ചവെക്കാനായി. സിദ്ധാര്‍ത്ഥ് ഭരതനൊപ്പം ചതുരം എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നടന്‍.ഷാരൂഖ് ഖാനും ആലിയ ഭട്ടും നിര്‍മ്മിക്കുന്ന പുതിയ ബോളിവുഡ് ചിത്രത്തില്‍ പ്രധാന നാല് കഥാപാത്രങ്ങളില്‍ ഒരാളായി റോഷനും അഭിനയിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍