സിദ്ധാര്‍ത്ഥ് ഭരതന്റെ 'ചതുരം' ഒരുങ്ങുന്നു, പുതിയ വിശേഷങ്ങളുമായി സ്വാസിക

കെ ആര്‍ അനൂപ്

വെള്ളി, 19 മാര്‍ച്ച് 2021 (17:52 IST)
സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ചതുരം'. റോഷന്‍ മാത്യു-സ്വാസിക എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. സിനിമയുടെ പുതിയ അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് സ്വാസിക. സിനിമയിലെ തന്റെ നായകനൊപ്പമുള്ള ചിത്രം നടി പങ്കുവെച്ചു. 'ചതുരം സിനിമയിലെ സന്തോഷകരമായ മുഖങ്ങള്‍' - സ്വാസിക കുറിച്ചു.
 
ശാന്തി ബാലചന്ദ്രനും അലന്‍സിയറുമാണ് പ്രധാന ദേശങ്ങളില്‍ എത്തുന്നത്. ഫാമിലി-ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രത്തിന് വിനയ് തോമസാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. തീയേറ്റര്‍ റിലീസിനായി ഒരുങ്ങുന്ന സിനിമയ്ക്ക് ഏകദേശം 90 ദിവസത്തെ ഷൂട്ടിംഗ് ഉണ്ട്. കഥയോ കഥാപാത്രങ്ങളെയോ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍