പുഷ്പയ്ക്ക് ശേഷം ശ്രീവല്ലിയും വരുന്നു,'പുഷ്പ 2'രണ്ടാമത്തെ ഗാനം നാളെ രാവിലെ 11ന്

കെ ആര്‍ അനൂപ്
ചൊവ്വ, 28 മെയ് 2024 (13:06 IST)
ഇന്ത്യന്‍ സിനിമ ലോകം ഒരേപോലെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. വന്‍ ഹൈപ്പോടെ എത്തുന്ന സിനിമയ്ക്ക് ഹിന്ദി പ്രേക്ഷകര്‍ക്കിടയിലും വലിയ സ്വീകാര്യതയുണ്ട്. ഇപ്പോഴിതാ പുതിയൊരു അപ്‌ഡേറ്റ് കൈമാറിയിരിക്കുകയാണ് അണിയറക്കാര്‍. സിനിമയുടെ രണ്ടാമത്തെ ഗാനത്തിന്റെ റിലീസ് തീയതിയാണ് പുറത്തുവന്നിരിക്കുന്നത്. നാളെ രാവിലെ 11:07ന് രണ്ടാമത്തെ ഗാനവും പുറത്തുവരും. 
 
നായികയായ രശ്മിക മന്ദാന ഉള്‍പ്പെടുന്ന ഒരു വീഡിയോ സോങ് ആണ് വരാനിരിക്കുന്നത്. പുഷ്പ 2 ടീം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ദി കപ്പിള്‍ സോംഗ് എന്നാണ് ഗാനത്തിന് പേരിട്ടിരിക്കുന്നത്. 
 
 നേരത്തെയും ഇന്ത്യ ഒട്ടാകെ രശ്മികയുടെ നൃത്തരംഗങ്ങള്‍ ട്രെന്‍ഡിങ്ങായി മാറിയിരുന്നു. പുതിയ സിനിമയിലും രശ്മിയുടെ ഗാനരംഗം തന്നെയാണ് ആകര്‍ഷണം. പുഷ്പ ദി റൂള്‍ ഓഗസ്റ്റ് 15ന് തിയറ്റുകളില്‍ എത്തും.
 
  സുകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ്.200 കോടിയാണ് ബജറ്റ്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article