നടന്‍ ജാഫര്‍ ഇടുക്കിക്കെതിരെ ലൈംഗിക അതിക്രമ പരാതി. ആലുവ സ്വദേശിയായ നടിയാണ് ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓണ്‍ലൈനായി പരാതി നല്‍കിയത്. നേരത്തെ മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയന്‍ പിള്ള രാജു എന്നിവര്‍ക്കെതിരെ പരാതി നല്‍കിയ നടി തന്നെയാണ് ജാഫര്‍ ഇടുക്കിക്കെതിരെയും രംഗത്തെത്തിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മുറിയില്‍ വെച്ച് മോശമായി പെരുമാറുകയായിരുന്നെന്ന് നടി പറയുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ സാമൂഹിക മാധ്യമങ്ങളിലെ അഭിമുഖങ്ങളിലും നടി പങ്കുവെച്ചിരുന്നു.
സാമൂഹിക മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ തന്നെയാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെതിരെയും നടി ചില ആരോപണങ്ങള്‍ ഉന്നയിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കാനും ബ്ലാക്ക്‌മെയില്‍ ചെയ്യാനും ശ്രമിച്ചുവെന്ന് കാണിച്ച് നടിക്കും അഭിഭാഷകനും ചാനലിനും എതിരേ ബാലചന്ദ്രമേനോന്‍ മേനോന്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ യൂട്യൂബ് ചാനലുകള്‍ക്കെതിരേ ഐടി ആക്ട് പ്രകാരം കൊച്ചി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.