അമൽ നീരദ് സിനിമയിലെ സ്തുതി ഗാനം ക്രിസ്തീയ അവഹേളനം, പരാതിയുമായി സിറോ മലബാർ സഭ

അഭിറാം മനോഹർ

തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2024 (17:48 IST)
bougainvillea
അമല്‍നീരദ് സംവിധാനം നിര്‍വഹിച്ച് പുറത്തിറങ്ങാനിരിക്കുന്ന ബോഗയ്ന്‍ വില്ല എന്ന ചിത്രത്തിലെ ഗാനത്തിനെതിരെ പരാതിയുമായി സിറോ മലബാര്‍ സഭ അല്‍മായ സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി. ക്രൈതവ വിശ്വാസത്തെ വികലമാക്കുന്നതാണ് സിനിമയിലെ ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി എന്ന ഗാനമെന്നാണ് സിറോ മലബാര്‍ സഭയുടെ ആരോപണം.
 
 ഇത് സംബന്ധിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണം മന്ത്രാലയത്തിനും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനുമാണ് സഭ പരാതി നല്‍കിയത്. സമാനമായ രീതിയില്‍ ക്രിസ്തീയ വിശ്വാസങ്ങളെ അപമാനിക്കുന്ന രൂപത്തില്‍ അമല്‍നീരദ് സിനിമകള്‍ മുന്‍പും വന്നിരുന്നെന്നും അന്നൊന്നും പ്രതികരിച്ചില്ല. ഇപ്പോള്‍ പ്രതികരിക്കുന്നത് ക്രിസ്തീയ സമൂഹത്തിനെതിരെ ഗാനത്തില്‍ വലിയ അവഹേളനം നടക്കുന്നതിനാലാണ്. ഗാനത്തിന്റെ വരികളും ദൃശ്യങ്ങളും ക്രിസ്ത്യാനികളെ അപമാനിക്കുന്നതാണ്.
 
 ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെയും പവിത്ര ചിത്രങ്ങളെയും ബോധപൂര്‍വം അവഹേളിക്കുന്നു. ക്രൈസ്തവ ചിഹ്നങ്ങളെ ദുഷ്ട ശക്തികളുടെ പ്രതിരൂപമാക്കുകയും ചെയ്യുന്നുവെന്നും സിറോ മലബാര്‍ അല്‍മായ വ്യക്തമാക്കി. മറ്റ് മതങ്ങളെയോ വിശ്വാസങ്ങളെയോ ഇത്തരത്തില്‍ മോശമായി ചിത്രീകരിക്കാന്‍ ധൈര്യമുണ്ടാകുമോ എന്നും ടോണി ചിറ്റിലപ്പള്ളി ചോദിക്കുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍