മോഹന്‍ലാലിനെ തല്ലാന്‍ വന്ന ‘ഗരുഡ’യെ അരുണ്‍ വിജയ് പിടിച്ചു !

കെ ആര്‍ അനൂപ്
തിങ്കള്‍, 1 ഫെബ്രുവരി 2021 (22:15 IST)
തമിഴ് നടൻ അരുൺ വിജയ്‌യുടെ മുന്നിൽ നിരവധി ചിത്രങ്ങളാണ് ഉള്ളത്. തൻറെ 31മത്തെ ചിത്രം അടുത്തിടെയാണ് താരം പൂർത്തിയാക്കിയത്. അതിനുശേഷം അരുൺ പുതിയതായി രണ്ടു ചിത്രങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.33മത്തെ സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. ഈ ചിത്രവുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പുറത്തുവന്നു. ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കെജിഎഫ് താരം രാമചന്ദ്ര രാജു ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്ന വിവരമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
 
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ അടിപൊളി ആക്ഷൻ രംഗങ്ങൾ ഉണ്ടാകാനാണ് സാധ്യത. ഈ മാസം തന്നെ ഷൂട്ടിങ് ആരംഭിക്കും. 2020 ഡിസംബറിലായിരുന്നു ചിത്രം ഹരി പ്രഖ്യാപിച്ചത്. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.
 
ഗരുഡ എന്ന കഥാപാത്രമായി ബിഗ് സ്ക്രീനിൽ താണ്ഡവമാടിയ രാമചന്ദ്ര രാജു മോഹൻലാലിൻറെ ആറാട്ടിലും ഉണ്ട്. അദ്ദേഹത്തിൻറെ ആദ്യ മലയാള ചിത്രം കൂടിയാണിത്.

അനുബന്ധ വാര്‍ത്തകള്‍

Next Article