ഭര്‍ത്താവിനെ കൊന്നാലും ഭാര്യക്ക് കുടുംബ പെന്‍ഷന് അവകാശമുണ്ടെന്ന് കോടതി

ശ്രീനു എസ്

തിങ്കള്‍, 1 ഫെബ്രുവരി 2021 (11:47 IST)
ഭര്‍ത്താവിനെ കൊന്നാലും ഭാര്യക്ക് കുടുംബ പെന്‍ഷന് അവകാശമുണ്ടെന്ന് കോടതി. പഞ്ചാബ്-ഹരിയാന കോടതിയാണ് ശ്രദ്ധേയമായ വിധി പുറപ്പെടുവിച്ചത്. ഭാര്യ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാലും കുടുംബപെന്‍ഷന്‍ നല്‍കണം. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന ഭര്‍ത്താവിന്റെ മരണത്തില്‍ ശിക്ഷിക്കപ്പെട്ട ഭാര്യയുടെ കേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്.
 
ഹരിയാനയില്‍ സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന തര്‍സേം സിങ് എന്നയാളടെ മരത്തില്‍ ഭാര്യ ബില്‍ജിത്ത് കൗറിനെ ശിക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കി വന്നിരുന്ന കുടുംബ പെന്‍ഷന്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇതിനെതിരെ ബില്‍ജിത്ത് കോടതിയെ സമീപിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍