'ആദ്യം കണ്ണുകള്‍ നിറഞ്ഞു';ആര്‍ആര്‍ആറിലെ സ്റ്റണ്ട് സീക്വന്‍സുകളെ കുറിച്ച് കെ.വി. വിജയേന്ദ്ര പ്രസാദ്

കെ ആര്‍ അനൂപ്
ബുധന്‍, 26 മെയ് 2021 (16:33 IST)
ബാഹുബലിക്ക് ശേഷം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രമാണ് 'ആര്‍ആര്‍ആര്‍'. രാജമൗലിയുടെ പിതാവ് കെ വി വിജയേന്ദ്ര പ്രസാദിന്റെയാണ് കഥ. ചിത്രത്തില്‍ അടിപൊളി ആക്ഷന്‍ ഉണ്ടാകുമെന്ന ഉറപ്പ് വിജയേന്ദ്ര പ്രസാദ് നല്‍കി. മാത്രമല്ല സിനിമ എങ്ങനെയായിരിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.
 
'ആക്ഷനും വികാരങ്ങളും സമന്വയിപ്പിച്ചാണ് ആര്‍ആര്‍ആര്‍ രാജമൗലി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകള്‍ തീവ്രമായ വികാരങ്ങള്‍ ഉളവാക്കും, മാത്രമല്ല പ്രേക്ഷകര്‍ ആശ്ചര്യപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്.ഞങ്ങളുടെ സ്വന്തം സിനിമയെക്കുറിച്ച് വളരെയധികം ബൂസ്റ്റ് ചെയ്യുന്നത് ശരിയല്ല. എന്നിരുന്നാലും, അത് എല്ലാ പ്രതീക്ഷകളെയും മറികടക്കുമെന്ന് എനിക്ക് തീര്‍ച്ചയായും പറയാന്‍ കഴിയും. ആര്‍ആര്‍ആറിലെ സ്റ്റണ്ട് സീക്വന്‍സുകള്‍ ആദ്യം കാണുമ്പോള്‍ എനിക്ക് കണ്ണുനീര്‍ വന്നു. അതെല്ലാം കാഴ്ചക്കാരുമായി കണക്ട് ചെയ്യും'-വിജയേന്ദ്ര പ്രസാദ് പറഞ്ഞു.
 
2021 ഒക്ടോബര്‍ 13ന് ചിത്രം റിലീസ് ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

Next Article