ശില്‍പ ഷെട്ടിയെ വെള്ളം കുടിപ്പിച്ച് പൊലീസ്; മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍, ഭര്‍ത്താവ് രാജ് കുന്ദ്രയും ഒപ്പം

Webdunia
ശനി, 24 ജൂലൈ 2021 (12:53 IST)
അശ്ലീല വീഡിയോ നിര്‍മാണ കേസില്‍ അറസ്റ്റിലായ ബിസിനസുകാരന്‍ രാജ് കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശില്‍പ ഷെട്ടിയെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. ആറ് മണിക്കൂറോളം പൊലീസ് ശില്‍പ ഷെട്ടിയുടെ വീട്ടിലുണ്ടായിരുന്നു. രാജ് കുന്ദ്രയെയും കൊണ്ടാണ് പൊലീസ് എത്തിയത്. ഭര്‍ത്താവിന്റെ വീഡിയോ നിര്‍മാണ കമ്പനി പോണ്‍ വീഡിയോ നിര്‍മിച്ചിട്ടില്ലെന്നാണ് ശില്‍പ ഷെട്ടി പറയുന്നത്. ശില്‍പയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം പൊലീസ് മടങ്ങി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article