മമ്മൂട്ടിയുടെ ക്രൈം ത്രില്ലര്‍,പുഴുവിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

കെ ആര്‍ അനൂപ്
ബുധന്‍, 9 ഫെബ്രുവരി 2022 (14:51 IST)
പുഴു റിലീസിന് ഒരുങ്ങുകയാണ്.മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.
 
നിഗൂഢതയുണര്‍ത്തുന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി എത്തുന്നതെന്ന സൂചന ടീസര്‍ നല്‍കുന്നു.
 
മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അയല്‍ക്കാരനായി നെടുമുടിവേണുവും ചിത്രത്തിലുണ്ട്.അദ്ദേഹം ഒടുവിലായി അഭിനയിച്ചത് പുഴുവിലാണ്. 
 
പുഴു ക്രൈം ത്രില്ലര്‍ ചിത്രമാണ്.2021 ഓഗസ്റ്റ് 17-ന് പൂജ ചടങ്ങുകളോടെ സിനിമയ്ക്ക് തുടക്കമായത്.2021 സെപ്റ്റംബര്‍ 10-ന് മമ്മൂട്ടി ചിത്രത്തിന്റെ സെറ്റുകളില്‍ ജോയിന്‍ ചെയ്തു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 18 സെപ്റ്റംബര്‍ പുറത്തുവന്നിരുന്നു.ഒക്ടോബര്‍ 15 നാണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം മമ്മൂട്ടി അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article