അല്ലു അര്‍ജുന്‍ നായകനായ പുഷ്പ ദ റൂളിലെ രംഗങ്ങള്‍ക്ക് സൗദി അറേബ്യയില്‍ കട്ട്. സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഗംഗമ്മ ജാതാര സ്വീക്വന്‍സാണ് നീക്കം ചെയ്തത്. ഹിന്ദു ദൈവങ്ങളെ ചിത്രീകരിച്ചതിനെ തുടര്‍ന്നാണ് രംഗങ്ങള്‍ നീക്കിയത്. കര്‍ണാടകയിലും ആന്ധ്രയിലും ആഘോഷിക്കുന്ന നാടാന്‍ കലാരൂപമാണ് ഗംഗമ ജാതാര. ദൈവ രൂപത്തിലാണ് പുഷ്പ 2വിലെ ഈ രംഗങ്ങളില്‍ അല്ലു അര്‍ജുന്‍ എത്തുന്നത്.
ഗംഗമ ജാതാര വേഷത്തിലുള്ള അല്ലു അര്‍ജുന്റെ സിനിമാ സംഘടന രംഗങ്ങള്‍ക്കായി 75 കോടി രൂപയോളമാണ് ചെലവഴിച്ചത്. ഈ രംഗങ്ങള്‍ നീക്കം ചെയ്ത് 3.1 മണിക്കൂറാകും സൗദിയില്‍ സിനിമ പ്രദര്‍ശിപ്പിക്കുക. സിനിമ ആദ്യദിനത്തില്‍ ഇന്ത്യയില്‍ നിന്നും 175.1 കോടി രൂപയാണ് സ്വന്തമാക്കിയത്. ആഗോളബോക്‌സോഫീസില്‍ നിന്ന് ആദ്യ ദിനം സിനിമ 200 കോടിയ്ക്ക് മുകളില്‍ നേടിയതായാണ് ട്രാക്കര്‍മാര്‍ വ്യക്തമാക്കുന്നത്.