പുനീത് രാജ്‌കുമാറിന്റെ മരണം ചേട്ടന്റെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് ദിനത്തിൽ, വേദനയാ‌യി താരത്തിന്റെ അവസാന ട്വീറ്റ്

Webdunia
വെള്ളി, 29 ഒക്‌ടോബര്‍ 2021 (14:59 IST)
കന്നഡയിലെ സൂപ്പർതാരമായ പുനീത് രാജ്‌കുമാറിന്റെ മരണം അവിശ്വസനീയതയോടെയാണ് ലോകമെങ്ങുമുള്ള സിനിമ ആരാധകർ കേട്ടത്.  തലേദിവസം തന്റെ സഹോദരനായ ശിവ്‌രാജ് കുമാറിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ബജ്‌റംഗി 2വിന്റെ റിലീസിന് ആശംസകൾ നൽകി കൊണ്ടായിരുന്നു ട്വിറ്ററിൽ പുനീതിന്റെ അവസാന ട്വീറ്റ്.
 
രാവിലെ ജിമ്മിൽ വ്യായ‌മം ചെയ്‌തുകൊണ്ടിരിക്കെ നെ‌ഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് നാൽപ്പത്തിയാറുകാരനായ താരത്തെ ബാംഗ്ലൂരിലെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അല്പസമയത്തിനുള്ളിൽ തന്നെ ആശുപത്രി പരിസരം ആരാധകരെ കൊണ്ട് നിറയുകയായിരുന്നു.
 
കന്നഡയിലെ ഇതിഹാസ നടനായിരുന്നു രാജ്‌കുമാറി‌ന്റെ മകനായ പുനീത് രാജ്‌കുമാർ ബാലതാരമായിട്ടായിരുന്നു വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു. മുതിർന്ന ശേഷം അപ്പു എന്ന പേരിൽ മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് അപ്പു എന്ന പേരിലാണ് ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്.
<

Best wishes for the entire team of #Bhajarangi2. @NimmaShivanna @NimmaAHarsha @JayannaFilms

— Puneeth Rajkumar (@PuneethRajkumar) October 29, 2021 >
കന്നഡയിൽ തുടരെ വിജയചിത്രങ്ങളോടെ തെന്നിന്ത്യയിലെ തന്നെ ഏറ്റവും മൂല്യമേറിയ നായകനടനെന്ന നിലയിൽ കുതിക്കുന്നതിനിടെയാണ് പുനീതിന്റെ അകാലവിയോഗം. അപ്പു (2002), അഭി (2003), വീര കന്നഡിഗ (2004), , ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിവയാണ് പുനീത് രാജ്‍കുമാറിന്റെ ഹിറ്റ് ചിത്രങ്ങള്‍.
 
ഹു വാണ്ട്‍സ് ടു ബി എ മില്ല്യണർ എന്ന  ഷോയുടെ കന്നഡ പതിപ്പായ 'കന്നഡാഡ കോട്യാധിപതി' യിലൂടെ ടെലിവിഷൻ അവതാരകനായും പുനീത് ശ്രദ്ധ നേടിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article