അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ആവുന്ന വിധമെല്ലാം ഞങ്ങള്‍ പരിശ്രമിച്ചു. ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ കാര്‍ഡിയാക് മസാജ്, ഡിഫിബ്രില്ലേഷന്‍, ഷോക്ക് തെറാപ്പി തുടങ്ങിയ ചികിത്സാ രീതികളെല്ലാം ഞങ്ങള്‍ ചെയ്തു നോക്കി. വെന്റിലേറ്റര്‍ സൗകര്യം ഉപയോഗിച്ചും അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ തീവ്രപരിശ്രമം നടത്തി. എന്നാല്‍, ഇത്രയൊക്കെ ചെയ്തിട്ടും രോഗി പ്രതികരിച്ചില്ല. ഹൃദയം സാധാരണ നിലയില്‍ പ്രവൃത്തിക്കാനായി വിസമ്മതിച്ചു. എമര്‍ജന്‍സി സ്‌പെഷ്യലിസ്റ്റ്, ഐസിയു സ്‌പെഷ്യലിസ്റ്റ്, കാര്‍ഡിയോളജി ടീം എന്നിങ്ങനെയുള്ളവരുടെ നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷം ഉച്ചയ്ക്ക് 2.30 ഓടെ ജീവന്‍ തിരിച്ചുപിടിക്കാനുള്ള എല്ലാ ഉത്തേജന പരിപാടികളും ഞങ്ങള്‍ നിര്‍ത്തിവച്ചു. പുനീത് രാജ്കുമാറിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയില്‍ ഞങ്ങളും പങ്കുചേരുന്നു."