അച്ഛനെ അവസാനമായി കാണാന്‍ വന്ദിത അമേരിക്കയില്‍ നിന്നു എത്തും; പുനീതിന്റെ സംസ്‌കാരം മകള്‍ എത്തിയ ശേഷം, കണ്ണുകള്‍ ദാനം ചെയ്യണമെന്ന് പുനീത് നേരത്തെ അറിയിച്ചിരുന്നു

ശനി, 30 ഒക്‌ടോബര്‍ 2021 (08:06 IST)
അന്തരിച്ച നടന്‍ പുനീത് രാജ്കുമാറിന്റെ ഭൗതികശരീരം എല്ലാവിധ ബഹുമതികളോടെയും സംസ്‌കരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. അമേരിക്കയിലുള്ള പുനീത് രാജ്കുമാറിന്റെ മകള്‍ വന്ദിത നാട്ടിലേക്ക് വരുന്നുണ്ട്. മകള്‍ എത്തിയ ശേഷം മാത്രമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. മരണ ശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്ന് പുനീത് രാജ്കുമാര്‍ നേരത്തെ തന്നെ കുടുംബാംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. അതനുസരിച്ചാണ് കണ്ണുകള്‍ ദാനം ചെയ്തത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍