അഭിമാനകരമായ നേട്ടം,'ദേവദൂതന്‍ 35-ാം ദിവസത്തിലേക്ക്

കെ ആര്‍ അനൂപ്
വെള്ളി, 23 ഓഗസ്റ്റ് 2024 (19:52 IST)
അഭിമാനകരമായ നേട്ടം സ്വന്തമാക്കി മോഹന്‍ലാലിന്റെ ദേവദൂതന്‍. തോല്‍വിയുടെ വേദനയറിഞ്ഞ നിര്‍മ്മാതാക്കള്‍ക്ക് ഇനി ഉറക്കെ വിളിച്ചു പറയാം ഞങ്ങളുടെ സിനിമ 35-ാം ദിവസത്തിലേക്ക്. പുതിയകാലത്ത് ഒരു മാസത്തില്‍ കൂടുതല്‍ ഒരു സിനിമ പ്രദര്‍ശിപ്പിക്കുക എന്നത് വലിയ നേട്ടമാണ്. റീ-റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രത്തിന് സ്വീകാര്യത മലയാള സിനിമയ്ക്ക് തന്നെ ഗുണം ചെയ്യും. ബാക്ക് ടു ബാക്ക് റീ റിലീസുകള്‍ മലയാളത്തില്‍ നിന്നും ഇനി ഉണ്ടാകും.2000 ല്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തിയ സിനിമ 24 വര്‍ഷങ്ങള്‍ക്കുശേഷം തിയേറ്ററുകളില്‍ എത്തിയത് വെറുതെ ആയില്ല.
 
ജൂലൈ 26നായിരുന്നു 4കെ, ഡോള്‍ബി അറ്റ്‌മോസിലേക്ക് റീമാസ്റ്റര്‍ ചെയ്യപ്പെട്ട സിനിമ റിലീസ് ചെയ്തത്. ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ, മാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് കേരളത്തിന്റെ പുറത്ത് ഇപ്പോള്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത്.യുഎഇയിലും ജിസിസിയിലും ജൂലൈ 26ന് തന്നെ റിലീസ് ചെയ്തിരുന്നു.
 
2000 ഡിസംബര്‍ 27നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. രണ്ടായിരത്തില്‍ പുറത്തിറങ്ങിയ സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ ഇന്ന് ദേവദൂതന്‍ കാണാനും ആളുകള്‍ ഏറെയുണ്ട്.
 
ഛായാഗ്രഹണം: സന്തോഷ് ഡി. തുണ്ടിയില്‍.ചിത്രസംയോജനം: എല്‍. ഭൂമിനാഥന്‍
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article