ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ജോലി സമയവുമായി ബന്ധപ്പെട്ട വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. സന്ദീപ് റെഡ്ഡി വാംഗയുടെ സ്പിരിറ്റ്, നാഗ് അശ്വിന്റെ കൽക്കി 2 എന്നീ ചിത്രങ്ങളിൽ നിന്ന് ദീപിക ഒഴിവാക്കപ്പെട്ടതോടെയാണ് നടിയുടെ സമയസംബന്ധമായ കാര്യങ്ങൾ ചർച്ചയായത്.
എട്ട് മണിക്കൂർ ജോലി വിഷയത്തിൽ കഴിഞ്ഞ ദിവസം ദീപിക പദുക്കോൺ തന്നെ പരസ്യമായി പ്രതികരിച്ചിരുന്നു. ഇന്ത്യയിലെ നിരവധി പുരുഷ സൂപ്പർതാരങ്ങളും വർഷങ്ങളായി എട്ട് മണിക്കൂർ മാത്രം ജോലി ചെയ്യുന്നവരാണെന്നും, അതൊന്നും രഹസ്യമല്ലെങ്കിലും വാർത്തയായിട്ടില്ലെന്നുമാണ് ഒരു അഭിമുഖത്തിൽ ദീപിക പറഞ്ഞത്. വിഷയത്തിൽ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തുകയുണ്ടായി.