തിയേറ്ററുകളില്‍ 150 കോടിയിലധികം, മലയാളം കാത്തിരുന്ന പൃഥ്വിരാജിന്റെ ആടുജീവിതം ഒടിടിയിലേക്ക്

അഭിറാം മനോഹർ
ഞായര്‍, 14 ജൂലൈ 2024 (15:45 IST)
മലയാള സിനിമാപ്രേക്ഷകര്‍ അടുത്തക്കാലത്തായി ഏറ്റവുമധികം കാത്തിരുന്ന സിനിമയായിരുന്നു പൃഥ്വിരാജ്- ബ്ലെസി സിനിമയായ ആടുജീവിതം. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നോവല്‍ സിനിമയാക്കുന്നതിനായി നീണ്ട വര്‍ഷങ്ങളുടെ അദ്ധ്വാനമാണ് പൃഥ്വിരാജിനും ബ്ലെസിക്കുമെല്ലാം ചെയ്യേണ്ടിവന്നത്. പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറങ്ങിയ സിനിമ ബോക്‌സോഫീസില്‍ നിന്നും 150 കോടിയിലേറെ  സ്വന്തമാക്കിയിരുന്നു.
 
 ഇപ്പോഴിതാ നിരൂപക പ്രശംസയ്‌ക്കൊപ്പം ബോക്‌സോഫീസിലും നേട്ടമുണ്ടാക്കിയ സിനിമ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിലൂടെയും സിനിമ റിലീസ് ചെയ്യുക. ജൂലൈ 19നാണ് സ്ട്രീമിംഗ് ആരംഭിക്കുക. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. 2024 മാര്‍ച്ച് 28നായിരുന്നു സിനിമ റിലീസ് ചെയ്തത്.  പൃഥ്വിരാജിന് പുറമെ അമല പോള്‍,ജിമ്മി ജീന്‍ ലൂയിസ്,കെ ആര്‍ ഗോകുല്‍,റിക് അബി തുടങ്ങി ഒട്ടനവധി താരങ്ങള്‍ അണിനിരന്നിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article