എം ടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്പദമാക്കിയുള്ള ആന്തോളജി റിലീസിന് തയ്യാറെടുക്കുന്നു, ട്രെയ്‌ലർ ജൂലൈ 15ന്

അഭിറാം മനോഹർ
ഞായര്‍, 14 ജൂലൈ 2024 (12:57 IST)
MT, Anthology
എം. ടി. വാസുദേവൻ നായരുടെ ഒന്‍പത് ചെറുകഥകളെ ആസ്പദമാക്കി ഒരുക്കുന്ന ആന്തോളജി ചിത്രം 'മനോരഥങ്ങള്‍' പ്രേക്ഷകരിലേക്കെത്തുന്നു.മലയാളത്തിലെ മുന്‍നിര നടീനടന്മാരെല്ലാം അണിനിരക്കുന്ന ചിത്രം ഒ ടി ടി യിലൂടെ 9 എപ്പിസോഡുകള്‍ ആയാവും പ്രേക്ഷകരിലെത്തുക
 
പ്രിയദർശൻ, സന്തോഷ് ശിവൻ, ജയരാജ്, രതീഷ് അമ്പാട്ട്, അശ്വതി, (എം.ടിയുടെ മകൾ), രജ്ഞിത്ത്, മഹേഷ് നാരായണൻ ശ്യാമപ്രസാദ്,എന്നിവരാണ് സംവിധായകർ.ചിത്രത്തിന്‍റെ ട്രെയിലർ എം.ടിയുടെ ജന്മദിനമായ ജൂലൈ 15 നാളെ എത്തും

അനുബന്ധ വാര്‍ത്തകള്‍

Next Article