പൃഥ്വിരാജിന് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ലൂസിഫര്‍ അല്ല! ആ അഞ്ച് ചിത്രങ്ങള്‍ ഇതാ

Webdunia
തിങ്കള്‍, 5 ജൂലൈ 2021 (20:31 IST)
നടനെന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും മലയാള സിനിമയുടെ നട്ടെല്ലായിരിക്കുകയാണ് പൃഥ്വിരാജ്. തന്റെ സിനിമ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട അഞ്ച് ചിത്രങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് പൃഥ്വിരാജ്. ആ അഞ്ച് ചിത്രങ്ങളില്‍ പൃഥ്വിരാജിന്റെ കന്നി സംവിധാന സംരഭമായ ലൂസിഫര്‍ അല്ല ഒന്നാം സ്ഥാനത്ത്. 
 
താന്‍ മോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നന്ദനമാണ് പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാമതെന്ന് പൃഥ്വി പറയുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തില്‍ നവ്യാ നായര്‍ ആയിരുന്നു നായിക. ആദ്യ ചിത്രമായതുകൊണ്ട് തന്നെ ഏറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാം സ്ഥാനം നന്ദനത്തിന് നല്‍കിയിരിക്കുകയാണ് പൃഥ്വി. 
 
നന്ദനത്തിന് ശേഷം വെള്ളിത്തിരയാണ് പൃഥ്വിരാജിന് ഇഷ്ടപ്പെട്ട സിനിമ. ഭദ്രനാണ് വെള്ളിത്തിരയുടെ സംവിധായകന്‍. വെള്ളിത്തിര കഴിഞ്ഞാല്‍ വര്‍ഗം ആണ് പൃഥ്വിവിന് കൂടുതല്‍ പ്രിയപ്പെട്ട സിനിമ. നടന്‍ എന്നതിന് അപ്പുറത്തേക്ക് താന്‍ കൂടുതല്‍ ഇന്‍വോള്‍വ് ചെയ്ത സിനിമയാണ് വര്‍ഗ്ഗമെന്ന് പൃഥ്വിരാജ് പറഞ്ഞു. 
 
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറാണ് നാലാം സ്ഥാനത്ത്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article