വരുന്നു കാത്തിരുന്ന ആ പ്രഖ്യാപനം,പ്രഭാസിന്റെ 'പ്രോജക്ട് കെ' അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്
വെള്ളി, 7 ജൂലൈ 2023 (10:36 IST)
നാഗ് അശ്വിന്‍ സംവിധാനം ചെയ്ത പ്രോജക്ട് കെ, ഒരു സയന്‍സ് ഫിക്ഷന്‍ ഫാന്റസി ത്രില്ലറാണ്.പ്രഭാസും ദീപിക പദുക്കോണും പ്രധാന വേഷത്തില്‍ എത്തുന്നു. ഇപ്പോഴിതാ പുതിയ അപ്‌ഡേറ്റ് നിര്‍മ്മാതാക്കള്‍ കൈമാറി.
 
 ജൂലൈ 19 ന് നടക്കുന്ന പ്രശസ്തമായ സാന്‍ ഡിയാഗോ കോമിക്-കോണ്‍ പരിപാടിയില്‍ ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റിലും ട്രെയിലറും റിലീസ് ചെയ്യും.റിലീസ് തീയതിയും പ്രഖ്യാപിക്കും.
 
 കോമിക്-കോണില്‍ ഔദ്യോഗിക ലോഞ്ച് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി ബജറ്റ് കെ മാറും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചടങ്ങില്‍ ദീപിക പദുക്കോണ്‍, പ്രഭാസ്, കമല്‍ഹാസന്‍ എന്നിവരുടെ സാന്നിധ്യമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article