ഇതൊന്നും ഓവര്‍കം ചെയ്യാന്‍ പറ്റില്ലെന്നാണ് ആളുകള്‍ പറഞ്ഞത്, എന്റെ ബേസിക് ലഹരി സിനിമയാണ് : ഷെയ്ന്‍ ടോം ചാക്കോ

അഭിറാം മനോഹർ

ചൊവ്വ, 1 ജൂലൈ 2025 (15:25 IST)
Shine Tom Chacko
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണെങ്കിലും എപ്പോഴും വിവാദങ്ങളില്‍ നില്‍ക്കുന്ന താരമാണ് ഷെയ്ന്‍ ടോം ചാക്കോ. ലഹരിമരുന്ന് ഉപയോഗവുമായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന ഷെയ്ന്‍ ടോം ചാക്കോ റിഹാബ് ചികിത്സയ്ക്കായുള്ള യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ടതും അപകടത്തില്‍ ഷൈനിന്റെ പിതാവ് മരണപ്പെട്ടതും മലയാളികളെ ദുഖിപ്പിച്ച സംഭവമാണ്. ഇപ്പോഴിതാ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലഹരി ഉപയോഗത്തെ പറ്റിയും സിനിമയെ പറ്റിയുമെല്ലാം മനസ് തുറന്നിരിക്കുകയാണ് ഷെയ്ന്‍. ആളുകള്‍ ഇത്തരമൊരു ആഘാതത്തില്‍ നിന്നും കരകയറാന്‍ തനിക്കാകുമോ എന്ന് സംശയിച്ചിരുന്നതായും എന്നാല്‍ സിനിമയാണ് തന്റെ ബേസിക് ലഹരി എന്നത് കാരണം മാത്രമാണ് താന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്നും അഭിമുഖത്തില്‍ ഷെയ്ന്‍ പറയുന്നു.
 
നമ്മളുടെ  ഏറ്റവും ബേസിക് ലഹരി സിനിമയാണ്. അതില്‍ നിന്നാണ് നമ്മള്‍ മുന്നോട്ട് പോകുന്നത്. ഇടയില്‍ വരുന്നത് സബ്സ്റ്റന്‍സ് ആണെങ്കിലും വ്യക്തികള്‍ ആണെങ്കിലും സാഹചര്യങ്ങളും സിറ്റുവേഷന്‍സുകള്‍ ആണെങ്കിലും ബേസിക്ആയി ആയിട്ട് നമ്മുടെ ഒരു ഇന്‍സ്റ്റിക്റ്റ് അഭിനയിക്കണം. പെര്‍ഫോം ചെയ്യണം. ആളുകളെ എന്റര്‍ടെയിന്‍ ചെയ്യിപ്പിക്കണം എന്നുള്ളതാണ് അത് നമ്മളെ പട്ടിണിക്ക് ഇട്ടാലും വയര്‍ നിറച്ച് ഭക്ഷണം തന്നാലും നമ്മള്‍ അത് തന്നെ ചെയ്യും.എങ്ങനെയാണ് ഇത്രയും പെട്ടെന്ന് ഓവര്‍കം ചെയ്യുന്നത്. ഇതൊന്നും ഓവര്‍കം ചെയ്യാന്‍ പറ്റില്ല എന്നെല്ലാം പലരും പറയുന്നത് കേള്‍ക്കാം. ഇത്രയും പെട്ടെന്ന് നിര്‍ത്താനാകില്ല. എന്നെല്ലാം. ഞാന്‍ ഇതിന് മുന്‍പ് ഒരിക്കല്‍ എല്ലാം നിര്‍ത്തിയതാണ്. എന്നാല്‍ അന്ന് നിര്‍ത്തിയത് ഒരു പാട് സമ്മര്‍ദ്ദങ്ങളും പേടിയും കാരണമാണ്. ഞാന്‍ ഉപയോഗിക്കുമ്പോള്‍ എനിക്ക് ചുറ്റുമുള്ളവരാണ് ബുദ്ധിമുട്ടുന്നത് എന്ന് മനസിലാക്കുന്നത് പിന്നീടാണ്. ലഹരി എന്നത് ഒരു കമ്പാനിയനാണ്. അതൊരു കമ്പാനിയന്‍ ആയി കഴിഞ്ഞാല്‍ നമുക്ക് ആരുമില്ലെങ്കിലും ഇത് ഉണ്ടെങ്കില്‍ നമുക്ക് ഒരു മൂലയിലോ ഒരു റൂമിലോ ഇരുന്ന് ഒരു കൂട്ടാണ്. അത് നമുക്ക് പ്ലഷര്‍ തരാം പക്ഷേ ഈ പ്ലഷര്‍  ഒരിക്കലും നിലനില്‍ക്കുന്നില്ല. അങ്ങനെ കുറച്ച് സമയം ആ പ്ലെഷര്‍ അനുഭവിച്ചിട്ട് കാര്യമില്ല.
 
 
നമ്മളുടെ ബേസിക് ആയിട്ട് നമ്മള്‍ ചെയ്യാന്‍ ഇഷ്ടമുള്ള സാധനങ്ങളെ നിയന്ത്രിക്കപ്പെടുകയും അത് ചെയ്യാനുള്ള അവസരമില്ലാതെ ആക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ ആലോചിച്ചു പോകും.എന്തിനാണ് നമ്മള്‍ ഇത് ഉപയോഗിച്ച് നമുക്ക് ഏറ്റവും പ്രിയപ്പെട്ട മറ്റൊന്നിനെ നഷ്ടപ്പെടുത്തുന്നത്. ഇതൊരു ശീലമായിട്ട് ഇടയില്‍ കൂടി എന്നെയുള്ളു. അത് ഒരിക്കലും പൂര്‍ണമായി കീഴ്‌പ്പെടുത്തിയിട്ടില്ല. നമ്മുടെ ബേസിക് ലഹരി മറ്റേതെങ്കിലും ആണെങ്കില്‍ മറ്റൊരു ലഹരിക്ക് കീഴ്‌പ്പെടുത്താനാകില്ല. 
 
 നമ്മള്‍ എന്തിനാ മറ്റേതിന്റെ പിന്നാലെ അല്ലെങ്കില്‍ മറ്റേത് എന്തിനാണ് പോകുന്നത് നമ്മുടെ ബേസിക് ആയിട്ടുള്ള നമ്മളെ മുന്നോട്ട് നയിക്കുന്ന സാധനം നഷ്ടപ്പെടുത്തികൊണ്ട് നമ്മള്‍ വേറെ ഒന്നും ചെയ്തിട്ട് കാര്യമില്ല ലോകത്ത് എന്തിനു വേണ്ടിയിട്ടാണെങ്കിലും. സമ്മര്‍ദ്ദത്തിന്റെ പുറത്തായിരുന്നു ആദ്യം ലഹരിയുടെ കൂട്ട് ഉപേക്ഷിച്ചത്. എന്നാല്‍ ഇത്തവണ ചുറ്റുമുള്ളവര്‍ വേദനിക്കരിതെന്ന തിരിച്ചറിവിന്റെ കൂടി ബലത്തിലാണ്.  42 ആം വയസ്സില്‍ ഞാന്‍ ആലോചിക്കുന്ന പോലെ ആയിരിക്കില്ല 30ആം വയസ്സില്‍ ഞാന്‍ ആലോചിക്കുന്നത്. അതുകൊണ്ടാണ് ഈ തിരിച്ചറിവ് ഉണ്ടാവുന്നത്. 42കാരന്റെ തിരിച്ചറിവ് 30കാരനുണ്ടാകണമെന്ന് വാശിപിടിച്ചിട്ട് കാര്യമില്ല.എന്റെ അച്ഛനാണെങ്കിലും നിങ്ങളുടെ അച്ഛനാണെങ്കിലും ഒരിക്കല്‍ ഓരോരോ ശീലം ഉണ്ടായിരുന്നവരാണ്. ഓരോരോ പ്രായമെത്തുമ്പോള്‍ അവര്‍ നിര്‍ത്തും. നമ്മള്‍ നിര്‍ത്തിയ സമയത്ത് അവരും നിര്‍ത്തണമെന്ന് വാശിപിടിച്ചിട്ടോ പ്രഷറൈസ് ചെയ്തിട്ടോ കാര്യമില്ല. സമ്മര്‍ദ്ദമല്ല. തിരിച്ചറിവാണ് ഇതില്‍ പ്രധാനം. ഷെയ്ന്‍ ടോം ചാക്കോ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍