നില ജീവിതത്തിലേക്കു വന്നതിനു ശേഷമുള്ള മാറ്റം എന്താണ്? ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് പേളിഷ്, വീഡിയോ

കെ ആര്‍ അനൂപ്
ചൊവ്വ, 29 ജൂണ്‍ 2021 (17:13 IST)
സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍താരങ്ങളാണ് പേളി മാണിയും നടന്‍ ശ്രീനിഷ് അരവിന്ദും.പേളിഷ് എന്നാണ് ആരാധകര്‍ ഇരുവരെയും സ്‌നേഹത്തോടെ വിളിക്കുന്നത്. ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി നില എത്തിയതോടെ ഇരുവരുടെയും ജീവിതം ആകെ മാറി. ഇപ്പോളിതാ ആരാധകരുടെ ചോദ്യങ്ങള്ക്ക് മറുപടി പറയുകയാണ് താര ദമ്പതിമാര്‍.ചോദ്യങ്ങള്‍ വായിക്കുന്ന ശ്രീനിയേയും അതിന് ഉത്തരമേകുന്ന പേളിയേയുമാണ് വീഡിയോയില്‍ കാണാനാകുന്നത്.നില ജീവിതത്തിലേക്കു വന്നതിനു ശേഷമുള്ള മാറ്റത്തെക്കുറിച്ചും തങ്ങളുടെ പുതിയ വിശേഷങ്ങളെക്കുറിച്ചും ഇരുവരും തുറന്നു പറയുകയാണ്.
മക്കള്‍ക്ക് നില എന്ന് പേരിടാനുള്ള കാരണത്തെക്കുറിച്ചും പേര്‍ളി പറഞ്ഞിരുന്നു.അവളെ ആദ്യമായി ഞങ്ങള്‍ കയ്യിലെടുത്തപ്പോള്‍ ചന്ദ്രനെ കയ്യില്‍ പിടിച്ചിരിക്കുന്ന പോലത്തെ അനുഭവമാണ് ഞങ്ങള്‍ക്കുണ്ടായത്. അതിനാലാണ് ചന്ദ്രന്‍ എന്നര്‍ഥം വരുന്ന നില എന്ന പേര് അവള്‍ക്ക് നല്‍കിയതെന്ന് നടി പറഞ്ഞു.
 
2019 മേയ് അഞ്ചിനായിരുന്നു ഇരുവരും വിവാഹിതരായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article