ഈ ചിത്രം കണ്ട് എന്ത് തോന്നുന്നു ? വാക്‌സിന്‍ സ്വീകരിച്ച് കൊണ്ട് അനുപമ പരമേശ്വരന്റെ ചോദ്യം

കെ ആര്‍ അനൂപ്
ചൊവ്വ, 29 ജൂണ്‍ 2021 (16:37 IST)
നടി അനുപമ പരമേശ്വരന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ആദ്യ ഡോസ് വാക്‌സിന്‍ എടുത്തുകൊണ്ട് താരം പങ്കുവെച്ച ചിത്രങ്ങളും ഒരു ചോദ്യവുമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.ഇന്‍ജെക്ഷന്‍ സൂചി കണ്ടാല്‍ നടിയ്ക്ക് പേടി ആണത്രേ.നേഴ്‌സ് വാക്‌സിന്‍ സൂചി കുത്തിയിറക്കുന്നതും പേടിച്ച് വിരണ്ടിരിക്കുന്ന അനുപമയാണ് ചിത്രങ്ങളില്‍ കാണാനാകുന്നത്. തന്റെ വാക്‌സിനേഷന്‍ ചിത്രം കണ്ട് എന്താണ് മനസില്‍ തോന്നുന്നതെന്നും നടി ആരാധകരോട് ചോദിക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anupama Parameswaran (@anupamaparameswaran96)

കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്നാണ് താരം വാക്‌സിന്‍ എടുത്തത്. എല്ലാവരും വാക്‌സിന്‍ എടുത്ത് ആരോഗ്യം പരിപാലിക്കണം എന്നും അനുപമ പറയുന്നു.
 
അനുപമ പരമേശ്വരന്‍ നായികയായെത്തുന്ന തെലുങ്ക് ചിത്രം 18 പേജസ് റിലീസിന് ഒരുങ്ങുകയാണ്.പല്‍നതി സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന ചിത്രമൊരു അടിപൊളി പ്രണയകഥയാണ് പറയുന്നത്.നിഖില്‍ സിദ്ധാര്‍ത്ഥ നായകന്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article